cons

കൊച്ചി: ഇന്ധന- പാചകവാതക വിലവർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് (എസ് ) എറണാകുളം ജില്ലാ കമ്മിറ്റി പനമ്പള്ളിനഗർ ഐ.ഒ.സി ആസ്ഥാനത്തേക്ക് പാചകവാതക വിലവർദ്ധനവിനെതിരെ നടത്തിയ മാർച്ചും ധർണയും കോൺഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇന്ധന പാചകവാതക വില വർധിപ്പിച്ചുകൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്നത് കേന്ദ്രം ഒരു വിനോദമായി മാറ്റിയിരിക്കുകയാണെന്ന് കടന്നപ്പള്ളി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.എ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അനിൽ കാഞ്ഞിലി, ഐ. ഷിഹാബുദീൻ, വി.വി സന്തോഷ്, മാത്യൂസ് കോലഞ്ചേരി, അഡ്വ. ടി.വി. വർഗീസ്, ടി.എസ്. ജോൺ, ജൂബി എം. വർഗീസ്, എ.എസ്. അമൽ, ബൈജു കോട്ടക്കൽ, വർഗീസ് മറ്റം എന്നിവർ പ്രസംഗിച്ചു.