hibi

കൊച്ചി: വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നു വിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ഡി.എം.ഒ ഡോ. ലീനാ റാണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണി കുട്ടി ജോർജ്, ഷാരോൺ പനക്കൽ, ഡോ. നൗഷാദ്, കൗൺസിലർ ശ്രീജിത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസീസ്, ഡോ. ഷൈൻ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. അമൽ ചന്ദ്ര എന്നിവർ സംസാരിച്ചു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അമ്പിളി നന്ദിയും പറഞ്ഞു.