പറവൂർ: സിറ്റിലൈറ്റ് മാസിക മാനേജിംഗ് എഡിറ്ററും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന എ.വി.എ.ബക്കറിനെ നോർത്ത് പറവൂർ പ്രസ് ക്ലബ് അനുസ്മരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. നസീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ അൻവർ കൈതാരം, പി.എസ്. രഞ്ജിത്ത്, വർഗീസ് മാണിയറ, ചെറിയാച്ചൻ ജോസ്, എം.കെ. സുബ്രഹ്മണ്യൻ, വി. ദിലീപ്കുമാർ, സെബാസ്റ്റ്യൻ കല്ലറക്കൽ എന്നിവർ സംസാരിച്ചു.