bjp
ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിച്ച കാവാരികുളം കണ്ടൻ കുമാരൻ ജയന്തി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഭാരതീയ ജനതാ പട്ടികജാതിമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവരികുളം കണ്ടൻ കുമാരൻ ജയന്തി ദിനാഘോഷം നടന്നു. പെരുമ്പാവൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണത്തിന് കാവാരികുളം കണ്ടൻ കുമാരൻ വഹിച്ച പങ്ക് വലുതാണെന്നു അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എം. രവി അദ്ധ്യക്ഷത വഹിച്ചു. സാംബവ മഹാസഭ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.പി. ഗോപിനാഥ്, കേരള സാംബവ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം.കെ. വേണുഗോപാൽ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. മോഹനൻ, സാംബവ മഹാസഭ ജില്ലാ സെക്രട്ടറി കെ.കെ. കുമാരൻ, ബാസിത്കുമാർ, പി.സി. വിനോജ്, സി.കെ. സുധാകരൻ, വി.സി. അയ്യപ്പൻകുട്ടി സുബ്രമഹ്മണ്യൻ പെരുമ്പാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.