പറവൂർ: ഒരു സെന്റുപോലും പാടശേഖമില്ലാത്ത വടക്കേക്കര പഞ്ചായത്തിൽ കരനെൽക്കൃഷിയിൽ വിജയംകണ്ടു. വർഷങ്ങളായി കാടുപിടിച്ച് കിടന്നിരുന്ന പത്തേക്കർ തരിശുഭൂമിയിൽ നൂറുമേനിയാണ് വിളയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും കാർഷിക കൂട്ടായ്മയും ചേർന്ന് കുഞ്ഞിത്തൈ ആലിങ്കൽ ക്ഷേത്രപരിസരത്താണ് കൃഷിറക്കിയത്. വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, കൃഷി ഓഫീസർ എൻ.എസ്. നീതു, കുഞ്ഞിത്തൈ സഹകരണബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, ചെട്ടിക്കാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് വി.എസ്. പ്രതാപൻ, ആലിങ്കൽ ക്ഷേത്രം പ്രസിഡന്റ് എം.സി. ഷാജി, സെക്രട്ടറി എം.എം. മഹേഷ്, നിതീഷ് ശാന്തി എന്നിവർ പങ്കെടുത്തു.