കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കക്കാടംപൊയിലെ പി.വി.ആർ നേച്ചർ റിസോർട്ടിൽ നീർച്ചോലയുടെ ഒഴുക്ക് തടസപ്പെടുത്തി നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവു നടപ്പാക്കിയില്ലെന്ന ഹർജിയിൽ ഹൈക്കോടതി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടി. ഇവിടെ അനധികൃതമായി നിർമ്മിച്ച നാലു തടയണകൾ പൊളിക്കാൻ ആഗസ്റ്റ് 30 നാണ് കളക്ടർ ഉത്തരവിട്ടത്. ഇതു പാലിച്ചില്ലെന്നാരോപിച്ച് കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.