കളമശേരി: സി .പി .ഐ കളമശേരി ഈസ്റ്റ്,വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സീബ്രാലൈൻ പുന:സ്ഥാപിക്കാനും ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും നോർത്ത് കളമശേരിയിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സായാഹ്നം മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സെയ്തു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.പി. കരിം, നേതാക്കളായ കെ.എം ഇസ്മയിൽ , കെ. പ്രതാപൻ , സിജു ദേവസ്സി , ഗോപകുമാർ രാജൻ, കൗൺസിലർ അമ്പിളി സ്വപ്നേഷ്, എസ്.രമേശൻ, കെ.ടി.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.