കൊച്ചി: പുലയ സമൂഹത്തെ അപമാനിച്ച എസ്.എഫ്.ഐ പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലയ സ്ത്രീകളെ അപമാനിച്ചതിൽ പട്ടികജാതി ക്ഷേമ സമിതി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എം. രവി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഭസിത് കുമാർ, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. മോഹനൻ, ജില്ലാ ജനറൽ സെക്രട്ടറി ബിനോജ് പി.സി., സി.ഇ വിത്സൻ, സുബ്രഹ്മണ്യൻൻ എന്നിവർ സംസാരിച്ചു.