ആലുവ: വർക്കലയിൽനിന്ന് കാലടി വഴി തിരുവൈരാണിക്കുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ബി.ഡി.ജെ.എസ് ആലുവ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ അദ്ധ്യക്ഷത വഹിച്ചു.

മെമ്പർഷിപ്പ് കാമ്പയിൻ ഊർജിതമാക്കാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ്, മണ്ഡലം വൈസ് പ്രസിഡന്റ് ഹരിദാസ് കീഴ്മാട്, ജനറൽ സെക്രട്ടറി ലൈല സുകുമാരൻ, കനകൻ ചൂർണിക്കര, രാജൻ ശ്രീമൂലനഗരം, രാജേഷ് ചെങ്ങമനാട്, പ്രസാദ് കീഴ്മാട്, സിദ്ധാർത്ഥൻ കീഴ്മാട്, സുനിൽ ചൂർണിക്കര, അസ്മിൻ ശ്രീമൂലനഗരം, പ്രജിത് നെടുവന്നൂർ, ഷൈൻ ആലുവ എന്നിവർ സംസാരിച്ചു.