fg

മട്ടാഞ്ചേരി: ലോബോ ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ മൊബൈൽ ടവർ നിർമിക്കാനുള്ള ശ്രമം ജനകീയ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. കോടതി അനുമതിയോടെ പൊലീസ് സംരക്ഷണയിലാണ് രാവിലെ നിർമാണ സാമഗ്രികളുമായി എത്തിയത്. എന്നാൽ ജനം സംഘടിച്ചതോടെ സംഘർഷാവസ്ഥയായി. ഡെപ്യൂട്ടി മേയറും ഡിവിഷൻ കൗൺസിലറുമായ കെ.എ.അൻസിയ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ് എന്നിവർ സ്ഥലത്തെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചു. പ്രതിഷേധം ശക്തമായതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനകീയ സമിതി കൺവീനർ പുതുക്കാട്ട് പറമ്പിൽ എ.ജലാൽ, വലിയ മാളോത്ത് പറമ്പ് അഷറഫ്, വലിയ മാളോത്ത് പറമ്പ് റിയാസ്, എന്നിവരാണ് അറസ്റ്റിലായത്.