കൊച്ചി: തണൽപരിവാർ സംസ്ഥാന പ്രതിഭാസംഗമവും വിദ്യാമൃതം പുരസ്കാര സമർപ്പണവും 31ന് രാവിലെ 10.30ന്
പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ നടക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. നഗരസഭ
ചെയർമാൻ ടി.എം. സക്കീർഹുസൈൻ, എം.എൽ.എ.മാരായ അഡ്വ. എൽദോസ് കുന്നപ്പിള്ളി, പി.വി. ശ്രീനിജിൻ, സാമൂഹ്യ, വിദ്യാഭ്യാസ,സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് തണൽപരിവാർ ജനറൽ സെക്രട്ടറി കെ.എം. നാസർ അറിയിച്ചു.