പള്ളുരുത്തി: ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതിലും ശമ്പള പരിഷ്ക്കരണം അനുവദിക്കാത്തതിലും പ്രതിക്ഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സമരപ്രഖ്യാപന കൺവൻഷൻ നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ജോമോൻ ജോൺ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ഐ.എൻ. ടി.യു.സി ജില്ലാ പ്രസിഡന്റ്‌ കെ. കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രെഷറർ ബി.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുബേഷ് കുമാർ സമരപ്രഖ്യാപന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമര പരിപാടികളുടെ ആദ്യഘട്ടമായി സംസ്ഥാനതലത്തിൽ 27 ന് ൽ 50 കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ്ണാസമരം ജില്ലയിൽ 7 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. കൺവെൻഷനിൽ ടി.എസ്.ഷൈജു, സംസ്ഥാന സെക്രട്ടറി ചിത്ര വെങ്കിടേഷ്, അബ്ദുൽ അസിസ്, മഹേഷ്‌ കെ.ആർ, അഭിലാഷ്.എസ്, മുഹമ്മദ്‌ ഷെരിഫ്, തുടങ്ങിയവർ സംസാരിച്ചു.