കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്ര വാദ്യവിദ്യാലയത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു. ചെണ്ട, നൃത്തം, ശാസ്ത്രീയ സംഗീതം, സോപാനസംഗീതം, വീണ എന്നീ ക്ളാസുകളാണ് ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എറണാകുളം ശിവക്ഷേത്രത്തിലെ വാദ്യവിദ്യാപീഠത്തിൽ നടന്നുവന്നിരുന്ന നൃത്ത സംഗീത പഠനം നിർത്തിവച്ചത്. താത്‌പര്യമുള്ള വിദ്യാർത്ഥികൾ ക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.