jud
കൗൺസിലർമാർക്കായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച നിയമാവബോധ ക്ലാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോർപ്പറേഷൻ കൗൺസിലർമാർക്കായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച നിയമാവബോധ ക്ലാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ജസ്റ്റിസ് സി.എസ്. സുധ മുഖ്യാതിഥിയായി. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനായി. അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിമാരായ ഹണി എം. വർഗീസ്, കെ. സോമൻ എന്നിവർ വിഷയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, പ്രിയ പ്രശാന്ത്, അനിൽ എസ്. രാജ്, സബ് ജഡ്ജി പി.എം. സുരേഷ്, കോർപ്പറേഷൻ സെക്രട്ടറി എ.എസ്. നൈസാം എന്നിവർ സംസാരിച്ചു.