കൊച്ചി: നഗരത്തിൽ രാത്രികാല സുരക്ഷ ശക്തമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണറേറ്റ് അറിയിച്ചു. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും പട്രോളിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതവേഗത, നിയമലംഘനങ്ങൾ, അനധികൃത പാർക്കിംഗ് എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. സബ് ഡിവിഷൻ അടിസ്ഥാനത്തിൽ ചെക്കിംഗ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുകളുണ്ടാകുകയാണെങ്കിൽ നിർഭയ ആപ്പ് മുഖേന പൊലീസുമായി ബന്ധപ്പെടാമെന്ന് ഡി.സി.പി ഐശ്വര്യ ഡോംഗ്രേ അറിയിച്ചു.