kns
കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സ്ഥാപക പ്രസിഡന്റ് കെ.പി. എൽസേബിയൂസ് മാസ്റ്ററുടെ ഏഴാമത് ചരമ വാർഷികദിനം ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ ഉദ്ഘാടനം നിർവഹിക്കുന്നു

പട്ടിമറ്റം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സ്ഥാപക പ്രസിഡന്റ് കെ.പി. എൽസേബിയൂസ് മാസ്​റ്ററുടെ ഏഴാമത് ചരമ വാർഷികദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. റെജി ജോൺ അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ ടി. എം. കുര്യാക്കോസ്, എൽദോ മോസസ്, ജോജി ജേക്കബ്,രാജു മാത്താറ,എം.എം. ബഷീർ, വി. എച്ച്. മുഹമ്മദ്, ഐഷ മീതിയൻ, കെ.ഒ. വർഗീസ്,ടി. എം. മത്തായി തുടങ്ങിയവർ സംസാരിച്ചു.