കിഴക്കമ്പലം: കാവാരിക്കുളം കണ്ടൻ കുമാരൻ ജന്മവാർഷികം പട്ടികജാതി മോർച്ച കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ്കെ.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. മോർച്ച പ്രസിഡന്റ് കെ.കെ.ശിവൻ അദ്ധ്യക്ഷനായി. പി.കെ. ഷിബു, കെ.എ. സാജു, മുരളി കോയിക്കര , സനിത ജയൻ, സി.എം. നാസർ, ബോബൻ പൈലി, ആർ.കെ. രാമൻനായർ , എം.എ . അയ്യപ്പൻ മാസ്റ്റർ, രാഹുൽ ജയരാജ്, പി.കെ. ജോയി തുടങ്ങിയവർ സംസാരിച്ചു.