കൊച്ചി: കേരളത്തിൽ നബാർഡ് ഫണ്ട് അട്ടിമറിക്കുന്നതിനെതിരെ കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ കർഷകമോർച്ചയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ് പറഞ്ഞു. കർഷകമോർച്ച ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കളമശേരി, കെ. അജിത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. വിജയൻ, കെ.ആർ. ജയപ്രസാദ്, മധുസുദനഅയ്യർ, ആലുവ മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി, ഒ.സി. ഉണ്ണിക്കൃഷ്ണൻ, പിറവം മണ്ഡലം പ്രസിഡന്റ് കെ.എസ്. നാരായണൻ, ജില്ലാ സമിതിഅംഗം രാമൻനായർ തുടങ്ങിയവർ സംസാരിച്ചു.