അങ്കമാലി: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് സൈക്കിൾറിക്ഷ മാർച്ച് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ (സി .ഐ.ടി.യു) നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിലേക്കു നടന്ന മാർച്ച് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജിജോ ഗർവാസീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, പി.വി. ടോമി, ടി.വി. ശ്യാമുവേൽ, മാത്യു തെറ്റയിൽ, ടി.വൈ. ഏല്യാസ്, എം.പി. അഗസ്റ്റിൻ, കെ.പി. ബാബു എന്നിവർ പ്രസംഗിച്ചു.