കൊച്ചി: ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ചുമട്ട് തൊഴിലാളികൾക്ക് ഇ.എസ്.ഐ അനുവദിക്കുക, ക്ഷേമബോർഡ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) ക്ഷേമബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സെക്രട്ടറി ബി. വിജയൻ ധർണ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി വിനീത് വി.വി, സി.എൽ. അഭിലാഷ്, സജിത്ത് ബോൾഗാട്ടി, ഐ.എസ്. സനൽരാജു എന്നിവർ പ്രസംഗിച്ചു.