കളമശേരി: ഏലൂർ കുറ്റിക്കാട്ടുകര ഗവൺമെൻറ് യു.പി സ്കൂൾ ജൂനിയർ ടെക്നിക്കൽ സ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജില്ലാ വിദ്യാഭ്യാസ ഓഫീസിനോട് റിപ്പോർട്ട് തേടി. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ മുഖ്യമന്ത്രിക്കും വ്യവസായവകുപ്പ് മന്ത്രി പി രാജീവിനും ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്ക് കത്ത് നൽകി.