kklm
കൂത്താട്ടുകുളത്ത് തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക സെമിനാർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാർക്കുമായി കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക സെമിനാർ നടന്നു. വിദ്യാഭ്യാസ വകുപ്പ് പൊതു മാർഗരേഖ, അക്കാഡമിക് മാർഗരേഖ,രക്ഷകർതൃ ശാക്തീകരണം,ഡിജിറ്റൽ മേഖല തുടങ്ങിയ വിവിധ മേഖലകളിൽ ക്ലാസ് നടന്നു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം സെക്രട്ടറി എ.വി.മനോജ് അദ്ധ്യക്ഷനായി.ബി.പി.സി. ബിബിൻ ബേബി,അനുരാജ് ,എൽദോ ജോൺ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം.ഗീതാദേവി, ശ്യാംലാൽ, ഷീജ ദാമോദരൻ, ഷൈനി പോൾ, എന്നിവർ ക്ലാസ് നയിച്ചു.