കൊച്ചി : സി.എം.എഫ്.ആർ.ഐയിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായി യംഗ് പ്രഫഷണലുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മറൈൻ ബയോഡൈവേഴ്‌സിറ്റി ഡിവിഷനിലെ ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യരായവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും മെയിൽ ചെയ്യണം. മെയിൽ ഐ.ഡി mbdyp2021@gmail.com. അവസാനതീയതി നവംബർ 10. തിരഞ്ഞെടുക്കപ്പെടുന്നവരെ ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.cmfri.org.in