മൂവാറ്റുപുഴ: പേഴയ്ക്കാ പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി അറബിക്ക് , ജൂനിയർ അറബിക്ക് യു.പി ജൂനിയർ അബിക്ക് എൽ.പി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തണം.

കദളിക്കാട് വിമല മാതാ, ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളുകളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. അടുത്ത മാസം 10 ന് 10.30 ന് കദളിക്കാട് വിമല മാതാ ഹയർസെക്കൻഡറി സ്കൂളിലാണ് അഭിമുഖം നടത്തുന്നത്. താല്പര്യമുള്ളവർ യഥാർത്ഥ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് അദ്ധ്യാപക ഒഴിവുകളുള്ളത്. ഫോൺ: 7034849771, 9446722355.