കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി.) സ്ഥാപകൻ കെ.പി. എൽസേബിയൂസ് മാസ്റ്ററുടെ ചരമവാർഷിക ദിനാചരണം നടത്തി. എൽസേബിയൂസ് മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കപ്പിത്താൻപറമ്പിൽ, എൻ.എൽ. മൈക്കിൾ, സലോമി ജോസഫ്, ജെസി ഡേവിസ്, എം.എം. രാജു, സാംസൺ അറക്കൽ, കെ.ഡി. ഫെലിക്‌സ്, കെ.എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു.