idy
ഇടിമിന്നലിൽ തകർന്ന ഇലക്ട്രിക് ഉപകരണങ്ങളും , ഭിത്തിയിലെ പ്ളാസ്റ്ററിംഗും

പട്ടിമറ്റം: തുലാമഴയോടൊപ്പം എത്തിയ ഇടിമിന്നലിൽ പട്ടിമറ്റത്ത് വ്യാപകനാശം. നീലിമല ഫയർസ്റ്റേഷനു സമീപമുള്ള വളപ്പിൽ ത്യാഗരാജന്റെ വീടിനാണ് വ്യാപകമായി നാശനഷ്ടമുണ്ടായത്. വീട്ടിലെ വയറിംഗ് പൂർണമായി നശിച്ചു. കെ.എസ്.ഇ.ബി മീറ്ററുൾപ്പടെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിയമർന്നു. വീടിനു മുന്നിൽ നിന്ന തെങ്ങ് പകുതി ഒടിഞ്ഞു വീണു. കോൺക്രീറ്റും, ഭിത്തിയിലെ തേപ്പും പൊളിഞ്ഞ് വീണ നിലയിലാണ്. വൈദ്യുതി എടുത്തിരിക്കുന്ന കണക്ഷൻ വയറടക്കം കത്തിക്കരിഞ്ഞു. സമീപത്തെ ഫയർ സ്റ്റേഷനിലെ ഫോൺ തകരാറിലായിട്ടുണ്ട്. കമ്പ്യൂട്ടറുകൾ പ്രവർത്തന രഹിതമായി. മേഖലയിലെ വൈദ്യുത ബന്ധം പൂർണമായും തകരാറിലാണ്.