aiyf
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്ക്കരിക്കരിക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം പിൻവലിക്കുക, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് റെയിൽവേ സ്റ്റേഷന് മുൻപിൽ പൊലീസ് തടഞ്ഞു. ധർണ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസലഫ് പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, ആൽവിൻ സേവ്യർ, ജി. ഗോകുൽദേവ്, രേഖ ശ്രീജേഷ്, ടി.എൻ. സോമൻ, സി.എ. സതീഷ് എം.ആർ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ എം.ആർ. സുർജിത്ത് അനൂപ്, എം.എ. സിറാജ്, ടി.എ. റിയാസ്, കെ.ബി. നിസാർ, റോക്കി എം. ജിബിൻ, രാഖി, കെ.എ. അൻഷാദ് എന്നിവർ നേതൃത്വം നൽകി.