k-i-p-w-u
കേരള ഇറിഗേഷൻ പ്രോജക്റ്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ കളമശേരിയിൽ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കേരള ഇറിഗേഷൻ പ്രോജക്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ കളമശേരി സി പാർക്ക് ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു അഖിലേന്ത്യാസെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ. എം. യൂസഫ് അദ്ധ്യക്ഷനായി .
സംസ്ഥാന സെക്രട്ടറി ബിജു ശിവശങ്കർ, സംസ്ഥാന സമിതിഅംഗം കെ.എൻ. ഗോപിനാഥ്, ഏരിയാ സെക്രട്ടറി കെ.ബി. വർഗീസ്, ട്രഷറർ വി.എം. ഗോപാലകൃഷ്ണൻ, വി.കെ. കുഞ്ഞുമുഹമ്മദ്, കെ.പി. ജയകുമാർ എന്നിവർ സംസാരിച്ചു.