കൂത്താട്ടുകുളം:സി.പി.എം 23 മത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കൂത്താട്ടുകുളം ഏരിയ സമ്മേളനം പതാകദിനത്തോടെ തുടക്കം. നഗരത്തിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ റെഡ് വോളന്റിയർമാരുടെ ഗാർഡ് ഒഫ് ഓണറിന്റെ അകമ്പടിയോടെ ഏരിയ സെക്രട്ടറി എം..സുരേന്ദ്രൻ പതാക ഉയർത്തി. സ്വാഗത സംഘം ചെയർപേഴ്സൺ വിജയ ശിവൻ, കൺവീനർ സണ്ണി കുര്യാക്കോസ്, ട്രഷറർ സി.എൻ.പ്രഭകുമാർ, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, എം.ആർ.സുരേന്ദ്രനാഥ്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി അംഗങ്ങളുടെ വീടുകളിലും പതാക ഉയർത്തി.നവംബർ 3, 4,5 തിയതികളിൽ കൂത്താട്ടുകുളം മണിമല രാമചന്ദ്രൻ നഗറിലാണ് ഏരിയ സമ്മേളനം നടക്കുക.