കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ വനിതാ ഘടകപദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള ആടുവളർത്തൽ യൂണിറ്റ്, കോഴി വിതരണം എന്നീ പ്രൊജക്ടുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏഴ് മാസം പ്രായമുള്ള രണ്ട് ആടുകളുടെ വിലയായ 14,000 രൂപയിൽ 7000 രൂപ സബ്‌സിഡിയായി ലഭിക്കും. 7000 രൂപ ഗുണഭോക്തൃ വിഹിതമായി പഞ്ചായത്തിൽ അടക്കണം. 114 അപേക്ഷകർക്ക് പ്രയോജനം ലഭിക്കും. ഇത്തരത്തിൽ രണ്ടുമാസം പ്രായമുള്ള 10 മുട്ടക്കോഴികളുടെ വിലയായ 1200 രൂപയിൽ 600 രൂപ സബ്‌സിഡിയായി ലഭിക്കും 600 രൂപ ഗുണഭോക്തൃ വിഹിതമായി അടക്കണം. 666 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നവംബർ 15 മുമ്പ് അപേക്ഷ നൽകണം.