കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തി വരുന്ന വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്സിന് 43-ാം ബാച്ച് ഒക്ടോബർ 30,31 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ മന്ദിര ഹാളിൽ നടത്തും. പങ്കെടുക്കുന്നവർ അതത് ശാഖയിലോ യൂണിയൻ ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം.
മാതൃകാപരമായ കുടുംബ ജീവിതം നയിക്കുന്നതിന് യുവതീ യുവാക്കളെ പ്രാപ്തരാക്കുന്ന ദ്വിദിന കോഴ്സാണ് നടത്തുന്നത്. ശാഖകൾക്ക് കീഴിലുള്ള എല്ലാ യുവതീയുവാക്കളും നിർബന്ധമായും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സി.പി.സത്യൻ, കൗൺസിലർ കോഓർഡിനേറ്റർ പി.എം. മനോജ് എന്നിവർ അറിയിച്ചു. ഒക്ടോബർ 30ന് രാവിലെ യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പി.കെയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ് ഉദ്ഘാടനം നിർവഹിക്കും.
സെക്രട്ടറി സി.പി.സത്യൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ പി.എം.മനോജ്, ഡി.സാജു, എം.പി.ദിവാകരൻ, ബിജുമോൻ.പി.എം, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി.എ.സലിം, വനിതാ സംഘം പ്രസിഡന്റ് ഷീല സാജു, സജിമോൻ.എം.ആർ, അജേഷ് വിജയൻ, അനീഷ്.വി.എസ്,അഖിൽ ശേഖരൻ, എം.കെ.ശശിധരൻ, ശ്രീകാന്ത്.ടി. രാജൻ, മഞ്ജു റെജി എന്നിവർ പങ്കെടുക്കും. ആദ്യ ദിവസം പായിപ്ര ദമനൻ, അഡ്വ. വിൻസന്റ് ജോസഫ്, ഡി.സാജു എന്നിവരും രണ്ടാം ദിവസം രാവിലെ 9 മുതൽ വത്സല രാജൻ, ടി.ആർ.ശരത്, ഡോ. സുരേഷ്‌കുമാർ എന്നിവരും ക്ലാസ് നയിക്കും. വൈകുന്നേരം 4 ന് സർട്ടിഫിക്കറ്റ് വിതരണവും നടത്തും.