പുക്കാട്ടുപടി: ലൈബ്രറി കൗൺസിൽ പഞ്ചയാത്ത് തല നേതൃസമിതി യോഗം പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ നടന്നു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.സജീവ് ഉദ്ഘാടനം ചെയ്തു. വിവിധ വായനശാലകളെ പ്രതിനിധീകരിച്ച് കെ.കെ.സുരേന്ദ്രൻ, അബ്ദുൽ അസീസ്, എൽദോ സി. കുര്യാക്കോസ്, വി.എ. ബിജു, ജിറ്റോ ജോയ്, എബി ഏലിയാസ്, അബ്ദുൾ സമദ്, കെ.എ. ഭാസി ജേക്കബ് സി. മാത്യു, കെ.എം. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.