പറവൂർ: വടക്കേക്കര സർവീസ് സഹകരണബാങ്ക് ഈശ്വരവിലാസം ഗ്രന്ഥശാലയിലെ അക്ഷരസേനയുടെ നേതൃത്വത്തിൽ പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ സംസാരിച്ചു. അക്ഷരസേന അംഗങ്ങളും ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.