കൊച്ചി: 128 മിനി ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വൈദ്യുതി ബോർഡ് മാനേജ്‌മെന്റ് പരാജയപ്പെട്ടതായി കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കൽ ദ്രുതഗതിയിലാക്കാൻ സർക്കാർ അടിയന്തര ശ്രദ്ധ നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ കെ.കെ. ഗിരീഷ് അധ്യക്ഷനായി. എ.ഐ.എഫ്.ഇ.ഇ ദേശീയ സെക്രട്ടറി വി.ജെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.ആർ. മോഹൻദാസ്, സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ, ഓർഗനൈസിംഗ് സെക്രട്ടറി കെ.സി. മണി, എം. സുകുമാരപിള്ള ഫൗണ്ടേഷൻ സെക്രട്ടറി എസ്. ബാബുക്കുട്ടി, ആൻസൽ സേവ്യർ, അനിൽകുമാർ. വി, പി.എം. ലാലി, റോയ് പോൾ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി റോയ് പോൾ (പ്രസിഡന്റ്), അനിൽകുമാർ. വി (സെക്രട്ടറി), ലാലി പി.എം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.