നെടുമ്പാശേരി: സി.പി.എം മേയ്ക്കാട് നോർത്ത് ബ്രാഞ്ച് നേതൃത്വത്തിൽ മേയ്ക്കാട് ഗവ.എൽ പി സ്ക്കൂളും പരിസരവും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. നെടുമ്പാശേരി ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഐ. ബാബു, എച്ച്.എം ഡി. സാലി, കെ.എം. വർഗീസ്, പി.എസ്. കണ്ണൻ, കെ.എച്ച്. ബിജു, ടി.യു. ദാസൻ, ജിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.