മുളന്തുരുത്തി: സി.പി.എം മുളന്തുരുത്തി ഏരിയാ സമ്മേളനം ഇന്നുമുതൽ 29 വരെ തെക്കൻ പറവൂരിൽ നടക്കും. സെന്റ് ജോൺസ് ഹാളിൽ ഇന്നാരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. കെ.ജെ. ജേക്കബ്, ടി.കെ. മോഹനൻ എന്നിവർ പങ്കെടുക്കും.