പെരുമ്പാവൂർ: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന 'ഹോമിയോപ്പതി പ്രതിരോധ മരുന്നു വിതരണം എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ശശി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ, വാർഡ് മെമ്പർമാരായ അമൃത സജിൻ, മിഥുൻ.ടി.എൻ, സൈജൻ എൻ.ഒ,സ്‌കൂൾ മാനേജർ ടി.ടി.സാബു, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിനി, അദ്ധ്യാപകരായ ബിശ്വാസ്, കെ.ബാബു , ഒക്കൽ ഗവ.ഹോമിയോ മെഡിക്കൽ ഓഫീസർ ജോർജ് വർഗീസ്, ഡോ.സേതുലക്ഷ്മി, ഡോ.ഗോപിക എന്നിവർ പങ്കെടുത്തു.