കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ താന്തോന്നിത്തുരുത്ത് ഔട്ടർ ബണ്ട് നിർമ്മാണത്തിന് അധിക തുക അനുവദിക്കണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ജിഡ ഫണ്ടിൽനിന്ന് തുക അനുവദിക്കാൻസെക്രട്ടറിക്കു കത്ത് നൽകിയിട്ടുണ്ടെന്നും ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ മേജർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേലിയേറ്റ സമയത്തുള്ള വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കിൽ ഒൗട്ടർ ബണ്ട് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് എം.എൽ.എ വ്യക്തമാക്കി