nuals

കൊച്ചി: നുവാൽസിൽ 26 മുതൽ നവംബർ 1 വരെ വിജിലൻസ് ബോധവത്കരണ വാരമായി ആചരിക്കുന്നു. വാരാചരണത്തിന്റെ ഉദ്ഘാടനം നുവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ പ്രൊഫ. ഡോ. എൻ.കെ.ജയകുമാർ നിർവഹിച്ചു. ജീവനക്കാരും അദ്ധ്യാപകരും അഖണ്ഡതാ പ്രതിജ്ഞ എടുത്തു.
അഴിമതി തടയലിന് നിയമനിർമാണത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ ചർച്ച നടന്നു. വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.സി.സണ്ണിയുടെ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ എം. ജി. മഹാദേവ്, ഫിനാൻസ് ഓഫീസർ അരുൺ കുമാർ എസ്, പ്രൊഫ. ഡോ. മിനി എസ്, വിദ്യാർത്ഥി പ്രതിനിധി നവീൻ കുമാർ എന്നിവർ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഡിബേറ്റ്, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.