അങ്കമാലി: സി.പി.എം വിപുലീകൃത അങ്കമാലി ഏരിയ കമ്മിറ്റി നിലവിൽ വന്നു. നിലവിൽ ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന 14 പേർ പുറത്തുപോയി . അങ്കമാലി, കാലടി ഏരിയ കമ്മിറ്റികളും നെടുമ്പാശേരി ഏരിയ കമ്മിറ്റിയിലെ പാറക്കടവ് ലോക്കൽ കമ്മിറ്റിയും ചേർന്നതാണ് പുതിയ ഏരിയാ കമ്മിറ്റി . അങ്കമാലി, കറുകുറ്റി ,മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, നെടുമ്പാശേരിയിൽനിന്നുവന്ന പാറക്കടവ്, കാലടി ഏരിയാ കമ്മിറ്റിയിലെ കാഞ്ഞൂർ, കാലടി, മലയാറ്റൂർ - നീലീശ്വരം അയ്യമ്പുഴ ലോക്കൽ കമ്മിറ്റികൾ ഉൾപ്പെടെ 10 കമ്മിറ്റികളടങ്ങിയ ഏരിയ കമ്മിറ്റിയാണ് നിലവിൽവന്നത്. വിപുലീകൃത ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി അഡ്വ.കെ.കെ. ഷിബുവിനെ തിരഞ്ഞെടുത്തു കെ.കെ. ഷിബു മൂന്നാം തവണയാണ് ഏരിയ സെക്രട്ടറിയാകുന്നത്.