പെരുമ്പാവൂർ: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം കീഴില്ലം ഗവ.ഹോമിയോ ഡിസ്പെൻസറി അങ്കണത്തിൽ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി ജോയി, വൈസ് പ്രസിഡന്റ് ദീപ ജോയി, മെഡിക്കൽ ഓഫീസർ ഡോ.അൻസൽ അഷറഫ് എന്നിവർ സംസാരിച്ചു.