മൂവാറ്റുപുഴ: ആവോലിക്കും വിശ്വജ്യോതിക്കും അഭിമാനമായി മൂവർസംഘം. വാഴക്കുളം ഹരിതനിവാസിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ കെ.വി. ഷാജിയുടേയും അദ്ധ്യാപികയായ മിനിയുടേയും മക്കളായ അരവിന്ദും ആദിത്യയും ആനന്ദുമാണ് നാടിന് അഭിമാനമായി മാറിയത്. വാഴക്കുളം വിശ്വജ്യോതി കോളേജിൽ നിന്ന് എൻജിനീയറിംഗിൽ മികച്ച വിജയം നേടിയാണ് ഇവർ കോളേജിൽ നിന്ന് പുറത്തിറങ്ങിയത്. 2017-ൽ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിൽ ഒരേ ക്ലാസിൽ ഇവർ പഠനം ആരംഭിച്ചു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഇവർ പ്രാഗത്ഭ്യം തെളിയിച്ച് കോളേജിൽ തിളങ്ങി നിന്നു.
ഇവർക്ക് കോളേജ് മാനേജ്മെന്റ് ഫീസാനുകൂല്യങ്ങൾ നൽകിയതോടൊപ്പം പ്രധാനമന്ത്രിയുടെ സ്ക്കോളർഷിപ്പും ലഭിച്ചു. പടിച്ചിറങ്ങിയ മൂവർക്കും കോളിജിൽ വച്ചുതന്നെ പ്ലേസ്മെന്റും ലഭിച്ചു. ദുബായ് ആസ്ഥാനമായ പവർഓൺ ബിൽഡിംഗ് എന്ന സിവിൽ എൻജിനീയറിംഗ് കോൺട്രാക്ടിംഗ് കമ്പനിയിൽ അരവിന്ദ് ജോലിയിൽ പ്രവേശിച്ചു. ആദിത്യയും ആനന്ദും ഉപരിപഠനാർത്ഥം കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. കെ.വി. ഷാജി എസ്.എൻ.ഡി.പി ആവോലി ശാഖയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയാണ്. മൂവർക്കും കോളേജിൽ യാത്ര അയപ്പ് സംഘടിപ്പിച്ചു. ഡയറക്ടറും പ്രിൻസിപ്പാളും എച്ച് .ഒ.ഡിയും പങ്കെടുത്തു. എസ്.എൻ.ഡി.പി ആവോലി ശാഖഭാരവാഹികൾ വീട്ടിലെത്തി മൂവരേയും അഭിന്ദിച്ചു.