പെരുമ്പാവൂർ: ആയൂഷ് ഹോമിയോപ്പതി വകുപ്പ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂവപ്പടി ഗ്രാമപഞ്ചായത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, പി.വി. സുനിൽ, ജിജി ശെൽവരാജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി ജോജോ, വാർഡ് അംഗം എം.വി. സാജു, മെഡിക്കൽ ഓഫീസർ ശ്രീദേവി എന്നിവർ പ്രസംഗിച്ചു.