പെരുമ്പാവൂർ: ചെമ്പറക്കി വാഴക്കുളത്ത് ടിഷ്യൂ പേപ്പർ കമ്പനിക്ക് ഇന്നലെ പുലർച്ചെ തീ പിടിച്ചു. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘം പുലർച്ചെ ഏഴ് മണിയോടെ തീയണച്ചു. ചെമ്പറക്കി അരിമ്പശേരി അബ്ബാസിന്റെ സജറ ടിഷ്യൂ പേപ്പർ പാക്കിംഗ് കമ്പനിയിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപിടുത്തം ഉണ്ടായത്. മിഷനറി ഉൾപ്പെടെ എല്ലാം പൂർണമായി കത്തിയിരുന്നു. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു. ഏകദേശം ഒരു കോടി രൂപയിലധികം നഷ്ടം ഉണ്ടെന്ന് ഉടമ പറഞ്ഞു.