പെരുമ്പാവൂർ: കേരള മുസ്ലിം മഹല്ല് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് സംഘടിപ്പിച്ച മതസൗഹാർദ്ദ സംഗമം പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടന്നു. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം രക്ഷാധികാരി ടി.എച്ച് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, സമസ്ത കേരള ജംഇയ്യത്തൽ ഉലമ ജില്ലാ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് അബുൽ ബുഷ്റ മൗലവി, മാത്യൂസ് മാർ അപ്രേം മെത്രാപ്പൊലീത്ത, ബെന്നി ബെഹനാൻ എം.പി, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ചെയർമാൻ എം.കെ ഹംസ, വർക്കിംഗ് ചെയർമാൻമാരായ എം.പി അബ്ദുൽ ഖാദർ, എം.യു ഇബ്രാഹിം, വി.എ പരീത്, മുഹമ്മദ്കുഞ്ഞ് ചമയം, ജന.കൺവീനർ കെ.എം.എസ് മുഹമ്മദ്, ജന.കോർഡിനേറ്റർ അബ്ദുൽ റസാഖ്, ട്രഷറർ സലാം അമ്പാടൻ, എം.കെ കുഞ്ഞോൽ, എസ്.എൻ.ഡി.പി യൂണിയൻ കുന്നത്തുനാട് താലൂക് പ്രസിഡന്റ് കെ.കെ കർണ്ണൻ, എൻ.എസ്.എസ് കുന്നത്തുനാട് താലൂക് യൂണിയൻ പ്രസിഡന്റ് അഡ്വ.ശ്രീശകുമാർ, അഖില കേരള വിശ്വകർമ്മ സഭ കുന്നത്തുനാട് താലൂക് യൂണിയൻ പ്രസിഡന്റ് വി.ജി നാരായണൻ എന്നിവർ സംബന്ധിച്ചു.