കൊച്ചി: ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വായ്പ വിതരണ മേളയും പൊതുജന സമ്പർക്ക പരിപാടിയും 28 നു രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ കലൂർ റീന ഇവന്റ് ഹബിൽ നടക്കും. രാവിലെ 10 ന് ചേരുന്ന യോഗത്തിൽ മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. കളക്ടർ ജാഫർ മാലിക് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പങ്കെടുക്കും.വിവിധ ബാങ്കുകളുടെ സ്റ്റാളുകളിൽ നിക്ഷേപ- വായ്പ പദ്ധതികളെ കുറിച്ച് ഡിജിറ്റൽ ബാങ്കിംഗിനെ കുറിച്ചും സംശയ നിവാരണത്തിന് സൗകര്യമുണ്ട്. ജനങ്ങളെ ബാങ്കുകളുമായി കൂടുതൽ അടുപ്പിക്കുക, സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ബോധവത്കരിക്കുക, കൂടുതൽ വായ്പാ വിതരണം എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. പുതുതായി വായ്പ സമർപ്പക്കാൻ സൗകര്യമുണ്ടാവും.