npc-kerala
എൻ.പി.സി കേരള എറണാകുളം ജില്ലാ അസോസിയേഷന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു.

കൊച്ചി: നാഷണൽ ഫിസിക് കമ്മിറ്റി എറണാകുളം ജില്ലാ യൂണിറ്റിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. മൂന്നാമത് മിസ്റ്റർ കേരള എൻ.പി.സി 2022ന്റെ തീയതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.
മിസ്റ്റർ കേരള വിജയിക്കുള്ള എട്ടടി ഉയരമുള്ള ട്രോഫിയും അനാവരണം ചെയ്തു. കേരള എൻ.പി.സിയുടെ ചെയർമാനായി ബോഡിബിൽഡർ പ്രസാദ്കുമാറിനെ തിരഞ്ഞെടുത്തു. പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടന്ന പരിപാടിയിൽ എൻ.പി.സി കേരള പ്രസിഡന്റ് വിപിൻ പീറ്റർ, സെക്രട്ടറി ജനറൽ എഡ്വിൻ വിൽസൺ, ട്രഷറർ ഇയാസ് കെ.പി എന്നിവർ സംസാരിച്ചു.
മാർച്ച് 5,6 തീയതികളിൽ എറണാകുളം ടൗൺഹാളിലാണ് എൻ.പി.സി കേരള മിസ്റ്റർ കേരള 2022 നടക്കുക.