homeomaradu
വിദ്യാർത്ഥികൾക്കായി മരട് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ നടത്തിയ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

മരട്: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മരട് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ വിദ്യാർഥികൾക്കായി ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം നടത്തി. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എസ്. ചന്ദ്രകലാധരൻ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ഡി. രാജേഷ് എന്നിവർ സംസാരിച്ചു. ഡോ. രാജേശ്വരി നേതൃത്വം നൽകി. കുമ്പളം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മരുന്ന് വിതരണത്തിന് മെഡിക്കൽ ഓഫീസർ ഡോ. അശിൻ, ഡോ. പി.എം. ഫസൽ എന്നിവർ നേതൃത്വം നൽകി.