മരട്: മരട് നഗരസഭ ദേശീയ നഗര ഉപജീവനമിഷന്റെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർത്ഥം 31 വരെയുള്ള 'നഗരശ്രീ ഉത്സവത്തിന്' തുടക്കം കുറിച്ചു. ഒരാഴ്ച നീളുന്ന പരിപാടി, എൻ.യു.എൽ.എം ഫേസ് ബുക്ക് പേജ് ഉദ്ഘാടനം എന്നിവ നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മിനി ഷാജി, പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട് തുടങ്ങിയവർ പ്രസംഗിച്ചു. 29ന് മാനസിക ആരോഗ്യ വിദഗ്ദ്ധർ കുടുംബശ്രീ അംഗങ്ങൾക്കായി ക്ളാസെടുക്കും.