കൊച്ചി: മലയാളി യുവസംരഭകർ വികസിപ്പിച്ച ട്യൂഷൻ ആപ്പ് 'ഹോംസ്‌കൂൾ' നടൻ പൃഥ്വിരാജ് പുറത്തിറക്കി. കൊച്ചി ആസ്ഥാനമായ എജ്യുടെക്ക് സ്റ്റാർട്ടപ്പാണ് ഹോംസ്‌കൂൾ. നിർമിത ബുദ്ധി (എ.ഐ), ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) സാങ്കേതിക വിദ്യകളിലൂടെ പഠനം അനായാസമാക്കുന്ന ഹോംസ്‌കൂൾ ആപ്പിൽ റെക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകൾക്കു പുറമെ വിദഗ്ദ്‌ധരായ അദ്ധ്യാപകരുടെ ലൈവ് ക്ലാസുകളും ഒട്ടേറെ ഫീച്ചറുകളും ലഭ്യമാണ്. പൃഥ്വിരാജാണ് ബ്രാൻഡ് അംബാസഡർ.ഹോംസ്‌കൂൾ ചെയർമാൻ സുനിൽ നടേശൻ, സ്ഥാപകനും സി.ഇ.ഒയുമായി ജഗന്നാഥൻ റാം, ഡയറക്ടർമാരായ അനന്ദു സുനിൽ, ബിന്ദു സുനിൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ബിജി കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിഷ്ണു. ആർ.വി, ചീഫ് ടെക്‌നോളജി ഓഫീസർ ജിമ്മി ജേക്കബ്, എന്നിവർ പങ്കെടുത്തു.